ADVERTISEMENT

ഹൈദരാബാദ്∙ ഫ്രാൻസിൽനിന്നു വാങ്ങുന്ന മുഴുവൻ റഫാൽ യുദ്ധവിമാനങ്ങളും അടുത്ത വർഷം തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് ഐഎഎഫ് മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്.ഭദൗരിയ. 59,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതുവരെ 18 റഫാൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.

‘2022 തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. കോവിഡ് സാഹചര്യത്തിൽ ഒന്നോ രണ്ടോ വിമാനങ്ങൾക്ക് കാലതാമസമുണ്ടായി. എന്നാൽ ചിലത് വിചാരിച്ചതിലും നേരത്തെ എത്തും.’– റഫാൽ സേനയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഭദൗരിയ മറുപടി നൽകി. ഹൈദരാബാദിലെ വ്യോമസേനാ അക്കാദമിയിൽ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

കരാർപ്രകാരമുള്ള മുഴുവൻ എയർക്രാഫ്റ്റുകളും 2022 ഏപ്രിൽ മാസത്തോടുകൂടി ഇന്ത്യയിലെത്തുമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. 2016ലാണ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പിട്ടത്.

കിഴക്കൻ ലഡ‍ാക്ക് അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം സംബന്ധിച്ച ചോദ്യത്തിന്, ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച തുടരാനാണ് ശ്രമിക്കുന്നതെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. സേനാ ഡിവിഷൻ നേതൃത്വം നൽകുന്ന മേജർ ജനറൽ റാങ്ക് ഉദ്യോഗസ്ഥ തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വൈകാതെ ചർച്ച നടത്തുമെന്നും സേനാവൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്മാക്കിയിരുന്നു.

English Summary: Induction Of Rafale Aircraft Into Indian Air Force By 2022: IAF Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com