ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാനിലെ പാർട്ടി പ്രശ്നം പരിഹരിക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നം പരിഹരിച്ച ശേഷമാണ് രാജസ്ഥാനിൽ ഹൈക്കമാൻഡ് ശ്രദ്ധ നൽകുന്നത്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാശ്ര ഞായറാഴ്ച രാവിലെ എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് പരിഹരിക്കാനാണ് നീക്കം. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ ശനിയാഴ്ച ജയ്പുരിലെത്തി മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കണ്ടു. കഴിഞ്ഞ വർഷം 18 എംഎൽഎമാരോടൊപ്പം സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിനെതിരെ തിരിഞ്ഞത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതുറന്നിരുന്നു.

സച്ചിൻ പൈലറ്റിന് ഹൈക്കമാൻഡ് നൽകിയ ഉറപ്പ് പാലിക്കാൻ തയാറാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആവശ്യപ്പെട്ടു. മന്ത്രിസഭാ വികസനം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. 

English Summary: After Punjab, Congress to resolve Rajasthan infighting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com