ADVERTISEMENT

കൊച്ചി ∙ തൊഴിലുറപ്പു പദ്ധതി പ്രകാരം സ്വന്തം ഭൂമിയിൽ ജോലി ചെയ്യിച്ചതിന്റെ ചെലവ് തൊഴിൽ കാർഡ് ഉള്ള കർഷകരിൽനിന്നു തിരിച്ചു പിടിക്കണമെന്നു നിർദേശിക്കാൻ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് അധികാരമില്ലെന്ന് ഹൈക്കോടതി. കാഞ്ഞിരപ്പള്ളി സ്വദേശി ശാന്തകുമാരി സമർപ്പിച്ച ഹർജിയിലാണു കോടതി നിർദേശം.

ഫോണിൽ പരാതി കിട്ടിയതിനെത്തുടർന്ന് ഓംബുഡ്സ്മാൻ പരിശോധന നടത്തിയപ്പോൾ കുടുംബത്തിനു സാമ്പത്തിക ശേഷിയുണ്ടെന്നു കണ്ടെത്തിയിരുന്നു. പദ്ധതിപ്രകാരം തൊഴിലാളികളുടെ സേവനം ലഭ്യമാകാൻ അർഹതയില്ലെന്നു കണ്ട്, ചെലവായ 42,369 രൂപ തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഭൂവുടമയോടു നിർദേശിച്ചതാണ് ഹർജിക്ക് ആധാരം. ഓംബുഡ്സ്മാന്റെ ഉത്തരവിൽ ഹർജിക്കാരിയെ ബാധിക്കുന്ന ഭാഗം കോടതി റദ്ദാക്കി. കാർഷിക കടം എഴുതിത്തള്ളൽ, കടാശ്വാസ പദ്ധതികൾ എന്നിവയനുസരിച്ച് കടബാധ്യത ഉള്ളവരും അഞ്ചേക്കർ വരെ ഭൂമിയുള്ളവരുമായ കർഷകർക്കാണ് തൊഴിൽ കാർഡിനു യോഗ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com