ADVERTISEMENT

മാരാമൺ ∙ സഭയെന്നാൽ പള്ളികളോ നേതാക്കളോ അല്ല, ജനങ്ങളാണെന്ന് സിമംഗലാസോ റെയ്മണ്ട് കുമാല. പരിശുദ്ധാത്മ ശക്തിയാൽ സഭ തലമുറകളായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നു. ജനം രോഗബാധിതരെങ്കിൽ സഭയും രോഗബാധിതമാണ്. സഭയുടെ ആരോഗ്യ രഹിതമായ അവസ്ഥയെ നമ്മൾ കാണാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മാരാമൺ കൺവൻഷനിലെ രാവിലെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ കൂടുതൽ മതാത്മകമാവുകയും ദൈവത്തെക്കുറിച്ചുള്ള അറിവ് സ്വയം സങ്കുചിതമാക്കുകയും ചെയ്യുകയാണ്. ദൈവത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം നമ്മൾ സ്വയം ഏറ്റെടുക്കുന്നു. ദൈവത്തിനു നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നു മനസ്സിലാക്കണം. ദൈവം നമ്മുടെ സംരക്ഷകനാണ്. ദൈവത്തിനു തന്നെത്തന്നെ വെളിപ്പെടുത്തി നൽകാൻ നമ്മുടെ മനസ്സ് ഒരുക്കിയാൽ മതി. പരിശുദ്ധാത്മാവിനു പ്രവർത്തിക്കാനുള്ള അവസരം നൽകുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ ദൈവത്തെ വ്യക്തമായി മനസിലാക്കാനും മറ്റുള്ളവർക്കു വെളിപ്പെടുത്തിക്കൊടുക്കാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയാണെങ്കിലും സഭയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നു പറയുന്നത് തെറ്റാണ്. വംശീയതയെ പ്രോൽസാഹിപ്പിച്ച ചരിത്രം സഭയ്ക്കുണ്ട്. വേദപുസ്തകത്തെ വ്യാഖ്യാനിച്ച് അടിമത്തത്തിനു വേണ്ടി സഭ നിലകൊണ്ടു, വാൾമുനയിൽ നിർത്തി ആളുകളെ മതപരിവർത്തനം ചെയ്തു. 3 നൂറ്റാണ്ടുകൾ ഇത്തരത്തിൽ അനീതി തുടർന്നു. സഭകളുടെ കണ്ണു തുറക്കപ്പെട്ടത് പിന്നീടാണെന്ന്  അദ്ദേഹം പറഞ്ഞു. റവ. ഡോ. ജോർജ് വർഗീസ് പരിഭാഷപ്പെടുത്തി. മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷനായിരുന്നു.

മാരാമണ്ണിൽ ഇന്ന്

∙ രാവിലെ 7.30: പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ബൈബിൾ ക്ലാസ്.

∙ 10: പ്രഭാത യോഗം പ്രസംഗം – ഐസക് മാർ പീലക്സിനോസ്.

∙ 2: പ്രസംഗം – മാത്യൂസ് മാർ മക്കാറിയോസ്.

∙ വൈകിട്ട് 5: പ്രസംഗം– ഡോ. ഡാനിയൽ ഹോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com