ADVERTISEMENT

മൂന്നാർ ∙ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി ഉടൻ നിർത്താൻ സബ് കലക്ടർ ഡോ. രേണുരാജ് നൽകിയ സ്റ്റോപ് മെമ്മോയ്ക്കു പഞ്ചായത്ത് സെക്രട്ടറി കൽപിച്ചതു പുല്ലുവില. പണി നിർത്താൻ കരാറുകാരന് ഒരാഴ്ചത്തെ സാവകാശമാണു പഞ്ചായത്ത് നൽകിയത്.

ഈ മാസം ആറിനാണു സബ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. പഞ്ചായത്ത് സെക്രട്ടറി പിറ്റേന്നു കരാറുകാരനു നൽകിയ സ്റ്റോപ് മെമ്മോയിൽ ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം നിർത്തണമെന്നേ പറയുന്നുള്ളൂ. കെട്ടിടം പണി പൂർത്തിയാക്കാൻ മതിയായ സാവകാശം ലഭിക്കുമായിരുന്നു എന്നതാണ് ഇതിന്റെ പ്രയോജനം. കെട്ടിടത്തിന്റെ ഒന്നാം നില വാർത്തുകഴിഞ്ഞു. 1.04 കോടി രൂപ ചെലവിലാണു കടമുറികൾ നിർമിക്കുന്നത്. ഒരു മാസം മുൻപാണു നിർമാണം തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com