ADVERTISEMENT

ആലപ്പുഴ ∙ എൻഎസ്എസിന്റെ മാടമ്പിത്തരം മനസ്സിൽ വച്ചാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അനുനയിപ്പിക്കാൻ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ല. ഞങ്ങൾ പറയുന്നതു കേട്ടുകൊള്ളണമെന്നതു പഴയ സവർണ മേധാവികളുടെയും തമ്പ്രാക്കളുടെയും നിലപാടാണ്. അത്തരം നിലപാടുകൾ ശരിയല്ലെന്ന് അവരുടെ അണികൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും സമുദായ സംഘടനയുടെ നിലപാട് അനുസരിച്ചല്ല കേരളം വിധിയെഴുതിയിട്ടുള്ളത്. എല്ലാ സമുദായ സംഘടനകളുടെയും സാധാരണ പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണ്. എൻഎസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. അവർ രാഷ്ട്രീയകക്ഷി രൂപീകരിച്ചിട്ടുള്ളപ്പോഴും എൽഡിഎഫ് നേരിട്ട‍ിട്ടുണ്ട്– കോടിയേരി പറഞ്ഞു.

ചങ്ങനാശേരി ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണങ്ങൾ അതിരുകടക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അധികാരം കയ്യിലുണ്ടെന്നു കരുതി എന്തും പറയാമെന്ന വിചാരം ആർക്കും നന്നല്ല, അതിനെ ഭയപ്പെടുന്നുമില്ല. കോടിയേരിക്കു തക്ക മറുപടി നൽകാൻ അറിയാം. എന്നാൽ അതല്ല എൻഎസ്എസിന്റെ സംസ്കാരം.

പരസ്പരം മാന്യതയോടെ പെരുമാറിയിരുന്നവർ ഇന്നു രണ്ടുപക്ഷത്താകാൻ കാരണം വിശ്വാസ സംരക്ഷണകാര്യത്തിലുള്ള വൈരുധ്യമാണ്. ഇക്കാര്യത്തിൽ എൻഎസ്എസിന്റെ നിലപാടു വ്യക്തമാണ്. അതിന്റെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ സംഘടനയിൽ ചേരിതിരിവുണ്ടാക്കാനോ ശ്രമിച്ചാൽ അതിജീവിക്കാനുള്ള കെട്ടുറപ്പ് ഈ പ്രസ്ഥാനത്തിനുണ്ട് – സുകുമാരൻ നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com