ADVERTISEMENT

കണ്ണൂർ∙ ബന്ധുവിന് അസുഖമായതിനാൽ 3 ദിവസത്തെ അടിയന്തര പരോളിൽ പോയ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി തിരിച്ചു ജയിലിലെത്തിയതു 45 ദിവസം കഴിഞ്ഞ്. 42 ദിവസത്തേക്കു കൂടി സർക്കാർ പരോൾ നീട്ടിനൽകുകയായിരുന്നു. പരോളിൽ ഷാഫി പങ്കെടുത്ത വിവാഹച്ചടങ്ങിൽ യുവതികൾക്കൊപ്പമുള്ള നൃത്തരംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അടുത്ത ബന്ധുവിന് അസുഖമാണെന്ന അപേക്ഷയും പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് 3 ദിവസത്തെ പരോൾ അനുവദിച്ചത്. എന്നാൽ ജയിൽ വകുപ്പ് ഇതു ഘട്ടം ഘട്ടമായി 45 ദിവസം നീട്ടി നൽകുകയായിരുന്നു. പരോൾ കാലാവധി കഴിഞ്ഞു ഷാഫി 13ന് തിരികെ ജയിലിലെത്തി. ടിപി കേസ് പ്രതികൾക്കു സർക്കാർ വഴിവിട്ടു പരോൾ അനുവദിക്കുന്നതായി നേരത്തെയും പരാതിയുയർന്നിരുന്നു.

വിവാഹച്ചടങ്ങിലെ നൃത്തം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഷാഫി ക്ഷേത്ര ഉത്സസവഘോഷയാത്രക്കിടെ നൃത്തം ചെയ്യുന്ന വിഡിയോയും ഇടത് അനുഭാവികളുടെ ഫെയ്സ്ബുക് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു.‘ഇതാണ് ഞങ്ങളുടെ സഖാവ്, തളർത്താനാകില്ല’ എന്ന അടിക്കുറിപ്പോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com