ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപില്ലാത്ത തയാറെടുപ്പുമായി കെപിസിസി പ്രചാരണ, മാധ്യമ സമിതികൾ. ചാനൽ ചർച്ചയ്ക്കു പോകുന്നവർക്കു ഇത്തരം സമിതികൾ വഴികാട്ടും. ഇതിനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പ്രധാന നേതാക്കളുടെ യോഗം ഈയാഴ്ച വിളിക്കും. ഇവർക്കുള്ള പുതിയ വിവരങ്ങൾ കെപിസിസി ആസ്ഥാനത്തു നിന്നു കൈമാറിക്കൊണ്ടിരിക്കും. ഇതിനായി പ്രത്യേക ടീമിനെയും നിയോഗിക്കും.

∙20 പാർലമെന്റ് മണ്ഡലങ്ങളിലും ‘വാർ റൂം’ ഉണ്ടായിരിക്കും. ഇവിടെ മാധ്യമ മേഖലയുമായി ബന്ധമുള്ള സംഘത്തെ ജില്ലാനേതാക്കളുടെ മേൽനോട്ടത്തിൽ നിയോഗിക്കും. ഇവർ ദിവസവും രാവിലെ 10 മണിക്കു യോഗം ചേരണം. അതത് ദിവസത്തെ പ്രചാരണം ആസൂത്രണം ചെയ്യണം. എതിരാളികൾക്കുള്ള മറുപടി നൽകാൻ ഇവ തയാറാക്കി തക്ക നേതാക്കളെ ചുമതലപ്പെടുത്തണം. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടണം.

∙ യുഡിഎഫ് നേതാക്കന്മാരുടെയും സ്ഥാനാർഥികളുടെയും യാത്രാവിവരം ഏകോപിപ്പിച്ചു മാധ്യമങ്ങളിലെത്തിക്കും.

∙ സ്ഥാനാർഥികളെ പ്രത്യേകമായി അവതരിപ്പിക്കുക, അവർക്കൊപ്പം യുവാക്കളുടെ സ്ഥിരം നിരയെ നിയോഗിക്കുക തുടങ്ങിയ പുതിയ ആശയങ്ങളും പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com