ADVERTISEMENT

തിരുവനന്തപുരം∙ ആർഎംപി നേതാവ് കെ.കെ. രമയ്ക്കെതിരെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാനതിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകി. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി  പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചു വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ  അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണു പരാതി.

ഗൂഢാലോചന ആരോപിച്ചു രണ്ടു കേസുകളിൽ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജൻ പ്രതിയായത്‌. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ രമയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നു കോടിയേരി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com