കേരള കോൺഗ്രസ് പാർട്ടി തുടക്കം മുതൽ ഇന്നു വരെ

KM-Mani-12
SHARE

1964 ഒക്‌ടോബർ 09

ആർ. ശങ്കർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് 15 എംഎൽഎമാർ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പായി നിലയുറപ്പിച്ചു. തുടർന്നു കേരള കോൺഗ്രസ് പിറവി. കെ.എം. ജോർജ് പാർട്ടി ചെയർമാൻ. ആർ. ബാലകൃഷ്ണ പിള്ള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, കെ.ആർ. സരസ്വതിയമ്മ എന്നിവർ ജനറൽ സെക്രട്ടറിമാർ.

1976 ജൂൺ 01

പിളർപ്പ്. കെ. നാരായണക്കുറുപ്പ്, കെ.എം. മാണി വിഭാഗം ചെയർമാൻ. കെ.എം. ജോർജ്, ജോർജ് വിഭാഗം ചെയർമാൻ.

1976 ഡിസംബർ 13

കെ.എം. ജോർജിന്റെ നിര്യാണത്തെ തുടർന്ന് ആർ. ബാലകൃഷ്‌ണ പിള്ള, ജോർജ് വിഭാഗം ചെയർമാൻ.

1979 ജൂലൈ 15

മാണി വിഭാഗത്തിൽ നിന്നു പി.ജെ. ജോസഫ് പിളർന്നു വേറെ പാർട്ടി – കേരള കോൺഗ്രസ് (ജോസഫ്)

1980 നവംബർ 16

കെ.എം. മാണി, ആർ. ബാലകൃഷ്‌ണ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പാർട്ടികൾ ലയിച്ച് ഇടതു മുന്നണിയിൽ. (പിന്നീട് ഇടതിനുള്ള പിന്തുണ മാണി പിൻവലിച്ചപ്പോൾ ഇ.കെ. നായനാർ മന്ത്രിസഭ വീണു. അതോടെ ലോനപ്പൻ നമ്പാടന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പിറവിയെടുത്തു. നമ്പാടൻ ഇടതു മുന്നണിക്കൊപ്പം.)

∙ 1983 മാർച്ച് 03

കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസുകൾ ലയിച്ചു.

1987 ഫെബ്രുവരി 22

കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടായി പിളർന്നു. ആർ. ബാലകൃഷ്‌ണ പിള്ള പി.ജെ. ജോസഫിനൊപ്പം. ടി.എം. ജേക്കബ് മാണിയ്ക്കൊപ്പം.

1989 ഒക്‌ടോബർ 31

ജോസഫ് ഗ്രൂപ്പ് പിളർന്നു. ആർ. ബാലകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (ബി). (ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണിയിലേക്ക്)

1993 ഡിസംബർ 16

മാണി ഗ്രൂപ്പ് പിളർന്നു. ടി.എം. ജേക്കബിന്റെ നേതൃത്വത്തിൽ പി.എം. മാത്യു ചെയർമാനായി കേരള കോൺഗ്രസ് (ജേക്കബ്).

1995 നവംബർ 30

കേരള കോൺഗ്രസ് (ബി) പിളർന്നു. ജോസഫ് എം. പുതുശേരി വിഭാഗം രൂപീകരിച്ചു.

1996 ജനുവരി 08

പുതുശേരി വിഭാഗം മാണി ഗ്രൂപ്പിൽ ലയിച്ചു.

2001 ജൂലൈ 08

മാണി ഗ്രൂപ്പിൽ നിന്നു പുറത്താക്കപ്പെട്ട പി.സി. തോമസ് ഐഎഫ്‌ഡിപി രൂപീകരിച്ചു.

2003 ഓഗസ്‌റ്റ് 20

ജോസഫ് ഗ്രൂപ്പിൽ നിന്നു പുറത്താക്കപ്പെട്ട പി.സി. ജോർജ് കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചു.

2005 ഓഗസ്റ്റ് 31

ടി.എം. ജേക്കബിന്റെ കേരള കോൺഗ്രസ് കെ. കരുണാകരന്റെ ഡിഐസിയിൽ ലയിച്ചു.

2005 സെപ്‌റ്റംബർ 05

ഐഎഫ്‌ഡിപി ജോസഫ് ഗ്രൂപ്പിൽ ലയിച്ചു.

2006 സെപ്റ്റംബർ 9

ടി.എം. ജേക്കബ് ഡിഐസി വിട്ടു കേരള കോൺഗ്രസ് (ജേക്കബ്) പുനരുജ്ജീവിപ്പിച്ചു.

2009 നവംബർ 11

കേരള കോൺഗ്രസ് (സെക്യുലർ) മാണി വിഭാഗത്തിൽ ലയിച്ചു.

2010 ഏപ്രിൽ 30

പി.സി. തോമസ് വിഭാഗം കേരള കോൺഗ്രസ് പുനരുജ്ജീവിപ്പിച്ചു.

2010 മേയ് 27

പി.ജെ. ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിച്ചു.

2015 മാർച്ച് 09

പി.സി. തോമസ് വിഭാഗം പിളർന്നു. സ്‌കറിയ തോമസ് ചെയർമാനായി പുതിയ കേരള കോൺഗ്രസ്.

2015 ഏപ്രിൽ 11

ടി.എസ്. ജോൺ ചെയർമാനായി കേരള കോൺഗ്രസ് (സെക്യുലർ) പുനരുജ്‌ജീവിപ്പിച്ചു.

2017 ഫെബ്രുവരി 22

പി.സി. ജോർജിന്റെ നേതൃത്വത്തിൽ കേരള ജനപക്ഷം പാർട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA