ADVERTISEMENT

നിലംനികത്തലിനെതിരെ കലക്ടർ സ്വീകരിച്ച നടപടിയും അതു റദ്ദാക്കി സർക്കാർ നടത്തിയ ഇടപെടൽ ഇങ്ങനെ:

∙ 2015 മാർച്ച്: കുന്നത്തുനാട് വില്ലേജിലെ സ്പീക്സ് പ്രോപർട്ടീസ് 15 ഏക്കർ നെൽവയൽ അനധികൃതമായി നികത്തുന്നുവെന്നു മൂവാറ്റുപുഴ ആർഡിഒ യുടെ റിപ്പോർട്ട്

∙ 2018 ഫെബ്രുവരി 22: സ്ഥലം ഉടമകളുടെയും റവന്യു, കൃഷി ഉദ്യോഗസ്ഥരുടെയും വാദം കലക്ടർ കേട്ടു.

∙ 2018 സെപ്റ്റംബർ 14: നെൽവയൽ തണ്ണീർത്തട നിയമത്തിലെ സെക്‌ഷൻ 13 പ്രകാരം നടപടിയെടുക്കാമെന്നു കലകട്ർക്ക് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം

∙ സെപ്റ്റംബർ 26: നികത്തിയ 15 ഏക്കർ വയൽ, 15 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്നും തുക ഉടമകളിൽ നിന്ന് ഈടാക്കണമെന്നും കലക്ടറുടെ ഉത്തരവ്. സ്ഥലത്തിന്റെ പോക്കുവരവും ക്രയവിക്രയവും മരവിപ്പിച്ചു
.
∙ നവംബർ 13: കമ്പനി സർക്കാരിൽ അപ്പീൽ നൽകി

∙ നവംബർ 24: വിഷയത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പിൽ ഇ–ഫയൽ പിറന്നു

∙ നവംബർ 30: നിയമവകുപ്പിന്റെ ഉപദേശം തേടാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചു.

∙ 2019 ജനുവരി 7: റവന്യു അഡീഷനൽ സെക്രട്ടറിയുടെ വാക്കാൽ നിർദേശ പ്രകാരം, നിയമ വകുപ്പിൽ നിന്ന് ഉപദേശമില്ലാതെ ഫയൽ മടക്കി വിളിച്ചതായി സെക്‌ഷൻ ഓഫിസർ സജിത എസ്.പണിക്കർ ഫയലിൽ രേഖപ്പെടുത്തി.

∙ അന്നു തന്നെ കമ്പനിയുടെ വാദം കേൾക്കാൻ ഹിയറിങ് നടത്തണമെന്ന കുറിപ്പോടെ അണ്ടർ സെക്രട്ടറി എസ്.ജാഫർ ഖാൻ അഡീഷനൽ ചീഫ് സെക്രട്ടറിക്കു ഫയൽ കൈമാറി.

∙ ജനുവരി 8: ഒരാഴ്ചയ്ക്കുള്ളിൽ അഡീഷനൽ സെക്രട്ടറി ഹിയറിങ് നടത്താൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ നിർദേശിച്ചു.

∙ ജനുവരി 10: ഹിയറിങ് 16നു മൂന്നിനു നിശ്ചയിച്ചതായി അഡീഷനൽ സെക്രട്ടറി ജെ.ബെൻസി ഫയലിൽ കുറിച്ചു.

∙ ജനുവരി 11: കരടു കത്ത് അംഗീകാരത്തിനായി സെക്‌ഷൻ ഓഫിസർ കൈമാറി.

∙ ജനുവരി 31: ഉത്തരവിന്റെ കരട് അംഗീകാരത്തിനായി സെക്‌ഷൻ ഓഫിസർ കൈമാറി

∙ അന്നു തന്നെ കരട് അംഗീകരിച്ചു. കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു അഡീഷനൽ സെക്രട്ടറി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com