ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാകും മുൻതൂക്കമെന്നു എൽഡിഎഫ് ഘടകകക്ഷിയായ ജനതാദൾ(എസ്) വിലയിരുത്തൽ. എൽഡിഎഫിനു പൂർണമായും ഉറപ്പുള്ളതു 3 സീറ്റു മാത്രമെന്ന നിഗമനമാണു കൊച്ചിയിൽ ചേർന്ന ദൾ നേതൃയോഗത്തിലുണ്ടായത്. സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് ഇടതിനു വ്യക്തമായ മുൻതൂക്കം അവകാശപ്പെടുമ്പോഴാണു വേറിട്ട അഭിപ്രായം ഇടതുമുന്നണിയിലെ മൂന്നാം കക്ഷിയായ ദൾ രേഖപ്പെടുത്തിയത്. ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത ദളും കാണുന്നില്ല.

പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ എന്നീ സീറ്റുകളിൽ ഇടതുമുന്നണി തന്നെ. ഇതു കഴിഞ്ഞാൽ വടകരയും കോഴിക്കോടും പ്രവചനാതീതമായ മത്സരമാണു നടന്നത്. ബിജെപിക്കെതിരെ നിലയുറപ്പിച്ചു പൊരുതാൻ കഴിയുന്ന മുന്നണിയെന്ന പരിവേഷംഇത്തവണ കേരളത്തിൽ എൽഡിഎഫിനില്ലാതെ പോയി.   രാജ്യത്തു മോദിവിരുദ്ധതയുടെ പ്രധാനവക്താക്കളായ എച്ച്.ഡി. ദേവെഗൗഡ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളെ  പ്രചാരണത്തിനെത്തിക്കാൻ സിപിഎം മുൻകൈയെടുത്തില്ല. മോദി വിരുദ്ധ ശക്തികളെയെല്ലാം അണിനിരത്തിയിരുന്നുവെങ്കിൽ ലഭിക്കാമായിരുന്ന ആ സാധ്യത നഷ്ടപ്പെടുത്തി – യോഗം വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com