ADVERTISEMENT

കണ്ണൂർ∙ കേരളാ പൊലീസിലെ ഏറ്റവും മികച്ച ട്രോളൻ ആരാണ്? ജൂൺ ഒന്നിനുശേഷം അറിയാം. മേയ് 30നും ജൂൺ 1നുമായി നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണു ട്രോൾ നിർമാണം മത്സര ഇനമായി ഉൾപ്പെടുത്തിയത്. കായികമേള കൃത്യമായി നടക്കാറുണ്ടെങ്കിലും 23 വർഷത്തിനു ശേഷമാണു പൊലീസ് കലാമേള നടത്തുന്നത്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാനും കലാപരമായ കഴിവുകൾ പുറത്തുകൊണ്ടുവരാനുമാണു മേള നടത്താ‍ൻ തീരുമാനിച്ചതെന്ന് ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി അയച്ച സർക്കുലറിൽ പറയുന്നു.

ട്രോളുണ്ടാക്കൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, ലളിതഗാനം, അക്ഷരശ്ലോകം, മാർഗം കളി, ഒപ്പന, മിമിക്രി തുടങ്ങി 24 മത്സര ഇനങ്ങളുണ്ടാകും. ജില്ലാതല വിജയികളാണു സംസ്ഥാന കലാമേളയിൽ മത്സരിക്കുക. സർക്കാരിൽനിന്ന് അന്തിമാനുമതി ലഭിച്ചിട്ടില്ല. എങ്കിലും ജില്ലാതല മത്സരങ്ങൾക്ക് ഒരുക്കം തുടങ്ങാനാണു ജില്ലാ പൊലീസ് മേധാവികൾക്കുള്ള നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com