ADVERTISEMENT

കോട്ടയം ∙ ചാലിയക്കര പുഴയിൽ കെവിന്റെ മൃതദേഹം കമഴ്ന്നാണു കിടന്നതെന്നു പൊതുപ്രവർത്തകൻ റെജി ജോൺ മൊഴി നൽകി. ചാലിയക്കര പുഴയിൽ മൃതദേഹം കണ്ടെത്തിയ വിവരം 41–ാം സാക്ഷി റെജി ജോണാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിൽ നിന്നു ലഭിച്ച വസ്ത്രങ്ങൾ റെജി ജോൺ കോടതിയിൽ തിരിച്ചറിഞ്ഞു. 102 –ാം സാക്ഷി എ. ഇന്ത്യൻ കൂറുമാറി. 11–ാം പ്രതി ഫസിൽ ഷെരീഫിന്റ അയൽവാസിയാണ് 102–ാം സാക്ഷി എ. ഇന്ത്യൻ. ഫസൽ ഷെരീഫിന്റെ വീട്ടിൽ നിന്നും പൊലീസ് മൊബൈൽ ഫോൺ കണ്ടെടുത്തത്  കണ്ടുവെന്ന മൊഴി ഇന്ത്യൻ നിഷേധിച്ചു. ഇതോടെ 6 പേർ കേസിൽ ഇതുവരെ കൂറുമാറി.

കെവിൻ കൊല്ലപ്പെട്ട ദിവസവും പിറ്റേന്നും രണ്ട് പെട്രോൾ പമ്പുകളിൽ നിന്ന് സാനു ചാക്കോയുടെ എൻആർഐ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാർഡ് ഉപയോഗിച്ച് 4 വാഹനങ്ങൾക്ക് ഇന്ധനം നിറച്ച രേഖകൾ ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞു. പുനലൂരിലെയും അടൂരിലെയും പെട്രോൾ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറച്ചത്. സാനു ചാക്കോ കാർഡ് ഉപയോഗിച്ചതായി പേരൂർക്കട എസ്ബിഐ അസിസ്റ്റന്റ് മാനേജർ കൃഷ്ണ ചന്ദ്രൻ കോടതിയിൽ മൊഴി നൽകി.

9–ാം പ്രതി ടിറ്റു ജെറോമിന്റെ വീട്ടിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ കണ്ടെടുത്തത് കണ്ടതായി അയൽവാസി ചന്ദ്രശേഖര പിള്ള മൊഴി നൽകി. കോടതിയിൽ മറ്റ് പ്രതികൾക്കൊപ്പം നിന്ന ടിറ്റുവിനെ ചന്ദ്രശേഖര പിള്ളക്ക് തിരിച്ചറിയാനായില്ല. പ്രതികളെ പൊലീസ് ഏറ്റുവാങ്ങിയ സമയം പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയൽ കാർഡ്, വാച്ചുകൾ, പഴ്സ്, പണം എന്നിവ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ ശ്രീരംഗൻ, റോയി, പത്മകുമാർ, ടി.വി.ജേക്കബ് എന്നിവർ കോടതിയിൽ തിരിച്ചറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com