ADVERTISEMENT

കൊല്ലം ∙ കോൺഗ്രസിന്റെ എല്ലാ തലങ്ങളിലും പുനഃസംഘടന ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചു പ്രാഥമിക ചർച്ച തുടങ്ങി. പുനഃസംഘടന ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. ചിട്ടയായ പ്രവർത്തനമുള്ള സിപിഎമ്മും ആർഎസ്എസിന്റെ സംഘടനാ പാടവമുള്ള ബിജെപിയും മറുവശത്തു നിൽക്കുമ്പോൾ അയഞ്ഞ മട്ടിൽ കോൺഗ്രസിനു മുന്നോട്ടു പോകാനാവില്ല.

എക്സിറ്റ് പോൾ ഫലങ്ങൾക്കു പിന്നാലെ കോൺഗ്രസ് പോകുന്നില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്നു മനസ്സിലായത്. ജനങ്ങളുടെ വികാരം അതാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com