ADVERTISEMENT

തിരുവനന്തപുരം∙കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ വിവരമറിയിക്കണമെന്നു വൈദ്യുതി ബോർഡ്. സെക്‌ഷൻ ഓഫിസിൽ അറിയിക്കാൻ കഴിയാത്തപക്ഷം 9496061061 നമ്പറിൽ അറിയിക്കണം. സെക്‌ഷൻ ഓഫിസിൽ വിളിച്ചിട്ടു കിട്ടാതെ വരുമ്പോൾ കസ്റ്റമർ കെയ‌റിലെ 1912, 2555544 എന്നീ നമ്പറുകൾ ഉപയോഗിക്കാം.

കസ്റ്റമർ കെയറിലും കോളുകൾ നിരന്തരം വരുന്നതിനാൽ കോൾ ലഭിക്കാൻ തടസ്സം നേരിടാം. വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ 11 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം. അതിനു ശേഷമേ വിതരണ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധ്യതയുള്ളൂ. വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ ഉപയോക്താക്കൾ സഹകരിക്കണമെന്നു ബോർഡ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com