ADVERTISEMENT

തിരുവനന്തപുരം ∙ അസമിലേക്കു കടന്ന, വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളത്തിൽ മടങ്ങിയെത്തിയതായി സൂചന. എന്നാൽ അപകടവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം അർജുനെ ചോദ്യം ചെയ്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പള്ളിപ്പുറത്തിനു സമീപത്തെ അപകട സമയത്തു വാഹനം ഓടിച്ചത് അർജുൻ തന്നെയാണോ എന്നത് ഉറപ്പിക്കാനായി വാഹനത്തിൽ നിന്നും മുടി, രക്തം , വിരലടയാളം എന്നിവ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. അർജുനന്റെ സാംപിളുകളും ശേഖരിച്ചിരുന്നു. ഒരാഴ്ചയ്ക്കകം ഫലം കിട്ടുമെന്നാണു പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകട സമയത്തു ഡ്രൈവർ അർജുൻ ആണു വാഹനം ഓടിച്ചതെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. ബാലഭാസ്കറാണു വാഹനം ഓടിച്ചതെന്നു കെഎസ്ആർടിസി ഡ്രൈവർ അജിയും മൊഴി നൽകി. എന്നാൽ താനാണു വാഹനം ഓടിച്ചതെന്ന് ആദ്യം പറഞ്ഞ അർജുൻ പിന്നീടു മൊഴി മാറ്റി. ഫൊറൻസിക് ഫലം ലഭിക്കുമ്പോൾ അർജുൻ ആണു വാഹനം ഓടിച്ചതെന്നു തെളിഞ്ഞാൽ മൊഴി മാറ്റിയതിനു വ്യക്തമായ ഉത്തരം നൽകേണ്ടി വരും. മാത്രമല്ല കള്ളമൊഴി നൽകിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസ് എടുക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com