ADVERTISEMENT
കോട്ടയം ∙ ചർച്ച് ആക്ട് നടപ്പാക്കണമെന്ന യാക്കോബായ സഭയിലെ മേൽപട്ടക്കാരുടെ സമ്മേളനത്തിലെ പ്രഖ്യാപനം ആശ്ചര്യമുളവാക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ. സഭയ്ക്കു പ്രതികൂലമാകുന്ന കോടതിവിധികളെ മറികടക്കുന്നതിന് ഇപ്രകാരം കുറുക്കുവഴി തേടുന്നത് ഗുണകരമല്ല. സ്വയം നിർണയാവകാശമുള്ള സഭകൾ രാജ്യത്തിന്റെ ഘടനകളോടു ചേർന്നാണു പ്രവർത്തിക്കുന്നത്. ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത ട്രൈബ്യൂണലിന്റെ കീഴിലേക്കു ക്രൈസ്തവ സഭകളെ കൊണ്ടുവരുന്നതിനുള്ള ശ്രമമാണു ‌ആക്ടിലുള്ളത്. അതിനാൽ യാക്കോബായ സഭയുടെ പ്രതികരണം അനുചിതമാണെന്ന് സഭാ വക്താവ് ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com