ADVERTISEMENT

കോട്ടയം ∙ കാൻസറില്ലാത്ത രോഗിക്ക് കോട്ടയം മെഡിക്കൽ കോളജിൽ കീമോ തെറപ്പി നൽകിയ സംഭവത്തെപ്പറ്റി 3 ഡോക്ടർമാരുടെ സംഘം അന്വേഷിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫസർമാരായ ഡോ. വിശ്വനാഥൻ (ശസ്ത്രക്രിയാ വിഭാഗം), ഡോ. കൃഷ്ണ (പതോളജി), കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. അജയകുമാർ (റേഡിയോ തെറപ്പി) എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി പറഞ്ഞു.  കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇതെപ്പറ്റി റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിനു വീഴ്ചയില്ലെന്ന റിപ്പോർട്ടിൽ പ്രതിഷേധം ഉയർന്നതോടെയാണു മറ്റു മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചത്. കുടശ്ശനാട് സ്വദേശി രജനിക്കാണ് (38) കാൻസറില്ലാതെ കീമോ തെറപ്പി നൽകിയത്.

സ്വകാര്യ ലാബിലെ ചികിത്സയിൽ കാൻസർ കണ്ടെത്തിയതിനാലാണ് ചികിത്സ തുടങ്ങിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും നടത്തിയ പരിശോധനയിൽ കാൻസറില്ലെന്നു സ്ഥിരീകരിച്ചു. രജനിയുടെ പരാതിയിൽ പൊലീസും അന്വേഷിക്കുന്നുണ്ട്. 

രജനിയുടെ ചികിത്സയുടെ ചെലവ് സർക്കാർ വഹിക്കും

തിരുവനന്തപുരം∙ കോട്ടയം മെഡിക്കൽ കോളജിൽ കാൻസറില്ലാത്ത വീട്ടമ്മയ്ക്കു കീമോതെറപ്പി നടത്തിയ സംഭവത്തിൽ അനാവശ്യമായ ധൃതിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംഭവത്തെക്കുറിച്ച്  കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിയോട് നിർദേശം നൽകി. അവർക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുനൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com