ADVERTISEMENT

പത്തനംതിട്ട∙ മലയാളിയുടെ മദ്യപാന താൽപര്യത്തിൽ മാറ്റം. പതിറ്റാണ്ടുകളായി റമ്മിനോടായിരുന്നു താൽപര്യമെങ്കിൽ കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയിലേയ്ക്കാണ് ചായ്‍വ്. 10 വർഷം മുൻപ് റമ്മിന്റെ വിൽപന ബ്രാൻഡിയെക്കാൾ 10% കൂടുതലായിരുന്നു. ഇപ്പോഴാകട്ടെ വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്.

liquor-brandy-rum-JPG

റമ്മിന്റെ വിൽപന 43%. വോഡ്ക വിൽപന 4%. വിസ്കി 2%. വിസ്കിയുടെ ഉപയോഗം 4 വർഷത്തിനിടെ 29%, വൈൻ വിൽപനയിൽ 53 % എന്നിങ്ങനെ വർധനയുണ്ട്. മദ്യത്തിൽ നിന്നുള്ള സർക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വർഷം മുൻപ് 55.46 കോടിയായിരുന്നുവെങ്കിൽ 2018–19ൽ 14,508 കോടിയായി. 4 വർഷം മുൻപ് ഇത് 8277 കോടിയായിരുന്നു.

വിദേശമദ്യവും പ്രിയം

വിദേശ നിർമിത വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചുവെന്നാണ് ആദ്യവിൽപനയിലെ സൂചനകൾ. ബവ്റിജസ് ഷോപ്പുകളിൽ ഇൗ മദ്യമെത്തിയ 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെ 25.66 കോടി രൂപയുടെയും 2019–20 സാമ്പത്തിക വർഷം ഇതുവരെ 5.65 കോടിയുടെയും വിദേശ നിർമിത വിദേശ മദ്യം മലയാളി കുടിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com