ADVERTISEMENT

മുംബൈ/ തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ എമിഗ്രേഷൻ വിഭാഗം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരിക്കെ, മുൻകൂർ ജാമ്യാപേക്ഷയിൽ ദിൻഡോഷി സെഷൻസ് കോടതി ഇന്നു നൽകുന്ന വിധി നിർണായകം. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് വൈകില്ലെന്നു മുംബൈ പൊലീസ് പറയുന്നു.

ബിനോയിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ്് മഞ്ജുനാഥ് സിൻഗെ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്.

ബിനോയിക്കായി കേരളത്തിൽ നടത്തിയ തിരച്ചിൽ വിഫലമായതോടെയാണു തിരച്ചിൽ നോട്ടിസ് ഇറക്കിയത്. ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യത്തിൽ മുംബൈ പൊലീസ് ഉറച്ചുനിൽക്കുകയാണ്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.

അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ അപകീർത്തി പരാമർശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. ചെയർമാൻ പി.സുരേഷ്് ഡിജിപിയോടു റിപ്പോർട്ട് തേടി. തന്റെ കുടുംബം കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ്് ചെയ്യുന്നതു ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നു ചെയർമാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com