പ്ര‌ളയം: ധനസഹായം ഇനി വീട് നിർമാണഘട്ടങ്ങൾ അനുസരിച്ച്

HIGHLIGHTS
  • നിർമാണ പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കി നൽകുന്ന രീതി ഇനിയില്ല
kerala-flood
SHARE

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനുള്ള സർക്കാർ ധനസഹായമായ 4 ലക്ഷം രൂപ ഇനി നിർമാണ പുരോഗതിയുടെ ഘട്ടങ്ങൾ അടിസ്ഥാനമാക്കി നൽകും. നിർമാണ പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കി നൽകുന്ന രീതി ധനസഹായം വൈകിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

സംസ്ഥാന ദുരന്ത സഹായ നിധിയിൽ നിന്നുള്ള വിഹിതം പലർക്കും മുൻകൂറായി തന്നെ നൽകിയിട്ടുണ്ട്. ഇതാണ് ആദ്യ ഗഡു. തുടർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്ന 2 ഗഡുക്കളിൽ ആദ്യത്തേത് തറയും രണ്ടാമത്തേത് ലിന്റൽ ലെവൽ പൂർത്തീകരിക്കുമ്പോഴുമാകും വിതരണം ചെയ്യുക. ഇതു സംബന്ധിച്ചു ഭേഗതി വരുത്തി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

നേരത്തെ, ദുരിതാശ്വാസനിധിയിൽ നിന്നുള്ള ആദ്യ വിഹിതം വീടിന്റെ 25% പൂർത്തീകരിക്കുമ്പോഴും ശേഷിക്കുന്ന തുക 75% തീർക്കുമ്പോഴും നൽകാനാണ് ഉത്തരവിട്ടിരുന്നത്. എന്നാൽ, ശതമാനം കണക്കാക്കുന്നതിൽ ഫീൽഡ് തലത്തിൽ ഏകീകരണ സ്വഭാവം ഇല്ലാത്തതിനാൽ സഹായം വിതരണം വൈകുകയാണെന്നു ജില്ലാ കലക്ടർമാർ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു. ഘട്ടങ്ങൾ അടിസ്ഥാനമാക്കി നൽകാൻ ആവശ്യം ഉന്നയിച്ച് തൃശൂർ ജില്ലാ കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സർക്കാരിനു കത്തെഴുതുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA