ADVERTISEMENT

കൊച്ചി ∙ വ്യാപാരികൾക്കു പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ പ്രയോജനപ്പെടുക 8 ലക്ഷത്തിലേറെ പേർക്ക്. ബജറ്റിൽ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ളവർക്കാണ്. കേരളത്തിലാകെ 12 ലക്ഷം വ്യാപാരികളുണ്ടെന്നാണു കണക്ക്. അതിൽ ജിഎസ്ടിയിലുള്ളവർ ഏകദേശം 4 ലക്ഷം മാത്രം. 20 ലക്ഷത്തിലേറെ വിറ്റുവരവുള്ള വ്യാപാരികളാണ് ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടത്. 20 ലക്ഷം മുതൽ 1.5 കോടി വരെ വിറ്റുവരവുള്ളവരുടെ എണ്ണം ഏകദേശം 2.8 ലക്ഷമാണ്. 

20 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ (അഥവാ ജിഎസ്ടിയിൽ ഇല്ലാത്തവർ) ഏകദേശം 8 ലക്ഷം പേരുണ്ട്. മാസം ഒന്നേകാൽ ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള തട്ടുകടകളും ചായക്കടകളും മുറുക്കാൻ കടകളും പലവ്യഞ്ജനക്കടകളും ജനറൽ സ്റ്റോറുകളുമെല്ലാം ഈ വിഭാഗത്തിൽപ്പെടും. അവർക്കും പെ‍ൻഷൻ പദ്ധതിയിൽ ചേരാം. എന്നാൽ ഇതു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. എത്ര തുക അംശദായം ഓരോ വ്യാപാരിയും അടയ്ക്കണമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com