ADVERTISEMENT

നാദാപുരം ‍(കോഴിക്കോട്) ∙ കേരള പൊലീസിന്റെ കൺട്രോൾ റൂം സംവിധാനം ഡിജിറ്റലാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെയും കൺട്രോൾ റൂമുകളിലെയും വാഹനങ്ങളിൽ മൊബൈൽ ഡേറ്റ ടെർമിനൽ (എംഡിടി സിസ്റ്റം) ഘടിപ്പിച്ചു തുടങ്ങി. എമർജൻസി റസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എംഡിടി സിസ്റ്റം ഘടിപ്പിക്കുന്നത്. 

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് റൂറൽ ജില്ലകളിലെ പൊലീസ് വാഹനങ്ങളിലാണ് ഈ സൗകര്യം ഒരുക്കുന്നത്.

സംസ്ഥാനത്ത് എവിടെനിന്നും വിവരങ്ങൾ പൊലീസിനെ അറിയിക്കാനും സഹായം തേടാനും ഇതുവഴി കഴിയും. ഉടൻ നടപടിയാണ് മൊബൈൽ ഡേറ്റ ടെർമിനലിന്റെ ലക്ഷ്യം. പൊലീസിന്റെ മൂന്നക്ക നമ്പറായ 112ൽ വിളിച്ചാൽ അതു തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിൽ എത്തും. ഉടൻ  ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രത്തിനു കൈമാറും. എവിടെ നിന്നാണ് കോൾ വന്നതെന്നു മനസ്സിലാക്കി ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രത്തിൽനിന്നു ജിപിഎസ് സംവിധാനം ഉപയോഗിച്ച് കോൾ വന്ന ഭാഗത്തെ പൊലീസ് വാഹനം തിരിച്ചറിഞ്ഞ് സന്ദേശം കൈമാറും. 

വൈകാതെ മറ്റു ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്തും. ‌‌വാഹനങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷനുള്ള ടാബ്‌ലെറ്റുകളുണ്ടാകും. ഇതിലാണ് വിവരങ്ങൾ എത്തുക. ആദ്യഘട്ടത്തിൽ പൊലീസിലും പിന്നീട് ആംബുലൻസിലും തുടർന്ന് അഗ്നിരക്ഷാസേനയിലും പദ്ധതി നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com