ADVERTISEMENT

തിരുവനന്തപുരം ∙ കുത്തേറ്റ് ചികിൽസയിൽ കഴിയുന്ന വിദ്യാർഥി അഖിൽ ചന്ദ്രന്റെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 

കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ പറഞ്ഞതായി ഡോക്ടർ നൽകിയ മൊഴിയേ ഇപ്പോൾ പൊലീസിന്റെ പക്കലുള്ളൂ. കഴിഞ്ഞ 12നു കത്തിക്കുത്തിനു പിന്നാലെ അടച്ച കോളജ് 2 ദിവസത്തിനകം തുറക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പൊലീസ് സംരക്ഷണം ഏതാനും നാൾ കൂടി തുടരും. പൊലീസിന്റെ ലുക്കൗട്ട് നോട്ടിസിലെ 8 പ്രതികളിൽ 3 പേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവരും തിരിച്ചറിയാനുള്ള ഇരുപതോളം പേരിൽ ചിലരും പാർട്ടി നിർദേശപ്രകാരം ഉടൻ കീഴടങ്ങിയേക്കും. പ്രശ്നത്തിൽ ഗവർണറുടെ അടിയന്തര ഇടപെടൽ വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒ. രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ എൻ‍ഡിഎ സംഘവും ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com