പ്രളയ കാലയളവ് 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെ

kerala-flood
SHARE

തിരുവനന്തപുരം ∙ പ്രളയ കാലയളവു 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെയാണെന്നു നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ വീടു പൂർണമായി തകർന്നവർക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും നഷ്ടമായവർക്ക് 6 ലക്ഷം രൂപയുമാണ് അനുവദിക്കുക.

വീടിന്റെ ഘടനാപരമായ തകർച്ച മാത്രം കണക്കാക്കിയാണു തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള സഹായത്തിനു വീടിന്റെയും വീട്ടു സാമഗ്രികളുടെയും മൂല്യം പരിഗണിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA