ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രയാൻ 2 വിക്ഷേപണ വിജയത്തിനു പിന്നാലെ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു. ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല, ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണു മൂന്നാം ചാന്ദ്രദൗത്യം തേടുക. ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും.

ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു ലക്ഷ്യമിടുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടർപര്യവേക്ഷണ ദൗത്യങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയാറെടുക്കുന്നത്.

ഇസ്രൊയുടെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രൊയുമായി സഹകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com