ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിൽ തീരരക്ഷാ സേനാ ആസ്ഥാനത്ത് ഡപ്യൂട്ടി ഡയറക്ടർ ജനറലും തൃശൂർ വരന്തരപ്പള്ളി സ്വദേശിയുമായ ഐജി: തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ. 1985 ൽ സേനയിൽ ചേർന്ന അദ്ദേഹം, ഫ്ലീറ്റ് മെയിന്റനൻസ്, മെറ്റീരിയൽ പ്രിൻസിപ്പൽ ഡയറക്ടർ പദവി വഹിച്ചിട്ടുണ്ട്.

മെഡൽ ലഭിച്ച മറ്റുള്ളവർ: യുദ്ധ് സേവാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻമാരായ ഹേമന്ദ് കുമാർ, ഹാൻസൽ ജോസഫ് സെക്വേറ. 

ധീരതയ്ക്കുള്ള സേനാ മെഡൽ: പി.സതീഷ് (കോസ്റ്റ് ഗാർഡ്), നായിക്: രമേശ് കുമാർ, ലാൻസ് നായിക്: അനൂജ് കുമാർ, സിപോയ്: എസ്. വിജി ഭാസ്കർ, സിപോയ്: പെന്റ നിതിൻ പോൾ, സിപോയ്: റിങ്കു, റൈഫിൾമാൻ: പ്രദീപ് കുമാർ, സാപ്പർ: പി. മധു, സാപ്പർ: പി. ബാബു. 

ബാലാക്കോട്ടിലെ ഭീകര ക്യാംപുകളിൽ മിസൈലാക്രമണം നടത്തിയ വിങ് കമാൻഡർ അമിത് രഞ്ജൻ, സ്ക്വാഡ്രൺ ലീഡർമാരായ രാഹുൽ ബസോയ, പങ്കജ് അരവിന്ദ് ഭുജാദെ, ബി.കാർത്തിക് നാരായൺ റെഡ്ഡി, ശശാങ്ക് സിങ് എന്നിവർക്കു ധീരതയ്ക്കുള്ള വായുസേനാ മെഡൽ പ്രഖ്യാപിച്ചു. കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ ആകാശയുദ്ധത്തിൽ ഫൈറ്റർ കൺട്രോളർ പദവിയിൽ മികവു പുലർത്തിയ സ്ക്വാഡ്രൺ ലീഡർ മിന്റി അഗർവാളിനു യുദ്ധ്സേവാ മെഡൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com