ADVERTISEMENT

തിരുവനന്തപുരം ∙  പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാനായി ആരംഭിച്ച എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം ഇന്നു മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും. അടിയന്തര ഘട്ടങ്ങളിൽ  112 ‌എന്ന ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുന്നതു വഴി സഹായം ലഭ്യമാകും. അടിയന്തര സഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്. ഇന്നു രാവിലെ 10.30 ന് വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ​ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്നും തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സിഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് ചെലവ്. വിവിധ സഹായ അഭ്യർഥനകൾക്കായി വ്യത്യസ്ത ഫോൺ നമ്പറുകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. പുതിയ സംവിധാനത്തിൽ എല്ലാ ആവശ്യങ്ങൾക്കും 112 ലേക്ക് വിളിച്ചാൽ മതി. വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്റർ ആണ് 112 ന്റെ കൺട്രോൾ റൂം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com