ADVERTISEMENT

പത്തനാപുരം ∙ കവളപ്പാറയിൽ വീട് നഷ്ടമായ 5 പേർക്കും വയനാട് പുത്തുമലയിൽ 5 പേർക്കും വീടുവച്ചു നൽകാൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ്– മൗണ്ട് താബോർ ഹയർസെക്കൻഡറി സ്കൂളിലെ നല്ലപാഠം യൂണിറ്റ് തീരുമാനിച്ചു. ‘ഇത് സഹാനുഭൂതിയോ, കടപ്പാടോ അല്ല, ഞങ്ങളുടെ ഉത്തരവാദിത്തമാണ് – കുട്ടികൾ പറയുന്നു. കുട്ടികളിൽ നിന്നു സ്വരൂപിക്കുന്ന പണത്തിനൊപ്പം സന്മനസുള്ളവരെ കൂടി പങ്കെടുപ്പിച്ചാണു പദ്ധതി നടപ്പാക്കുകയെന്ന് മൗണ്ട് താബോർ കോർപറേറ്റ് സെക്രട്ടറി ഫാ. ബെഞ്ചമിൻ മാത്തൻ പറഞ്ഞു.

മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ നിലമ്പൂർ പോത്തുകല്ല് കതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 6 വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 27 പേരെയാണ് കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായത്. ഇതിൽ 2 വിദ്യാർഥികളുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. കവളപ്പാറയിലെയും പുത്തുമലയിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്കു നല്ലപാഠം യൂണിറ്റ് ശേഖരിച്ച 4 ലക്ഷം രൂപയുടെ സഹായവുമായി വിദ്യാർഥികളും അധ്യാപകരും ഇന്ന് യാത്ര തിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com