ADVERTISEMENT

ആലുവ∙ സിഎസ്ഐ സഭ കൊച്ചി മഹാ ഇടവകയുടെ ആസ്ഥാനം ഷൊർണൂരിൽ നിന്ന് ആലുവയിലേക്കു മാറ്റുന്നു. കരുണാലയം ക്യാംപസിൽ നിർമിച്ച ബിഷപ് ഹൗസിന്റെ കൂദാശ നാളെ 10.30നു ബിഷപ് ബി.എൻ. ഫെൻ നിർവഹിക്കും. 11.30നു പൊതുസമ്മേളനം. സെപ്റ്റംബർ 1 മുതലാണ് ഓഫിസ് പ്രവർത്തിക്കുക.

കത്തീഡ്രൽ കൊച്ചിയിൽ തന്നെ തുടരും. മുളന്തുരുത്തി മുതൽ പാലക്കാട് വരെയും ആലുവ മുതൽ മറയൂർ വരെയുമുള്ള പ്രദേശങ്ങളാണ് മഹാ ഇടവകയിൽ ഉൾപ്പെടുന്നത്. ബിഷപ് ബി.എൻ. ഫെൻ, ക്ലർജി സെക്രട്ടറി റവ. ജോൺ ജോസഫ്, അത്മായ സെക്രട്ടറി ബാബു ഏബ്രഹാം, ട്രഷറർ പി.ഡി. മാത്യു എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

   1879ൽ തിരു– കൊച്ചി ആംഗ്ലിക്കൻ ഡയോസിസ് രൂപീകൃതമാകുന്നതിനു മുൻപേ ആംഗ്ലിക്കൻ മിഷനറിമാരായ ഫ്രെഡറിക് ബൗവർ, റവ.ജെ.എച്ച്. ഓസ്മാസ്റ്റൺ എന്നിവരുടെ പ്രവർത്തന കേന്ദ്രമായിരുന്നു ആലുവ. 1947 സെപ്റ്റംബർ 27നാണ് ആംഗ്ലിക്കൻ, പ്രസ്ബിറ്റേറിയൻ, കോൺഗ്രിഗേഷൻ, മെതഡിസ്റ്റ് പാരമ്പര്യങ്ങളിൽ പെട്ടവർ ചേർന്ന് ലോകത്തിലെ ആദ്യ ഐക്യ സഭയായ സിഎസ്ഐ രൂപീകരിച്ചത്. 1893ൽ നിർമിച്ച ആംഗ്ലിക്കൻ ദേവാലയമാണ് ആലുവ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി. അന്ന് എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ആലുവ മിഷന്റെ ആസ്ഥാനമായിരുന്നു ഇതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റവ. പി.വി. ജയിംസ്, ജനറൽ കൺവീനർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, കോർപറേറ്റ് മാനേജർ ഡോ.പി. തോമസ് മാത്യു എന്നിവർ പറഞ്ഞു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com