ADVERTISEMENT

കോഴിക്കോട് ∙ പ്രളയദുരന്തത്തിൽ നിന്ന് ആരോഗ്യത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയർത്താൻ മരുന്നും സഹായവുമായി മലയാള മനോരമ ഒരുക്കുന്ന മെഡിക്കൽ ക്യാംപുകൾക്ക് നാളെ തുടക്കം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലായി 15 ക്യാംപുകളാണ് നടത്തുന്നത്. കോഴിക്കോട്ട് നാളെ ഒളവണ്ണ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് ആദ്യ ക്യാംപ്. 30ന് കണ്ണാടിക്കൽ കുഞ്ഞിക്കുട്ടി സ്മാരക ഹാളിലും 31 ന് മാവൂർ ഹിദായത്തുൽ ഇസ്‌ലാം മദ്രസയിലും ഒന്നിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിലും ക്യാംപ് നടക്കും.

മലപ്പുറം ജില്ലയിലെ മെഡിക്കൽ ക്യാംപുകൾ നാളെ മുണ്ടേരി ക്രിസ്‌തുരാജ മലങ്കര കത്തോലിക്കാ പള്ളിയിലെ ‘ശ്രേയസ്’ ഹാൾ, 30ന് വടപുറം മുനവ്വിറുൽ ഇസ്‌ലാം മദ്രസ, 31ന് വാഴക്കാട് ഐഎച്ച്‌ആർഡി കോളജ്, ഒന്നിന് എരമംഗലം പുഴക്കര ശ്രീ വ്യാസ വിദ്യാനികേതൻ സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും.

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 3,4,5,6 തീയതികളിൽ ശ്രീകണ്ഠാപുരം നഗരസഭാ ഹാൾ, ഇരിക്കൂർ ദാറുൽ ഫത്ഹ് ഇസ്‌ലാമിക് സെന്റർ, മയ്യിൽ കൃപ ബിൽഡിങ്, ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കും. വയനാട് ജില്ലയിൽ സെപ്റ്റംബർ 3,4,5 തീയതികളിൽ മക്കിയാട്, പൊഴുതന, പനമരം എന്നിവിടങ്ങളിൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com