ADVERTISEMENT

മാനന്തവാടി ∙ പ്രളയം നാശം വിതച്ച വയനാട്ടിൽ രാഹുൽ ഗാന്ധി എംപി വീണ്ടും എത്തി. ഇന്നലെ ഉച്ചയ്ക്കു  കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ 2.30ന് തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപിലെത്തി പ്രളയബാധിതരെ ആശ്വസിപ്പിച്ചു. ക്യാംപിൽ കഴിയുന്നവർക്കു ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തു. തുടർന്ന് വാളാട്, മക്കിയാട്, എടവക ചാമാടിപ്പൊയിൽ കോളനി, ചെറുപുഴ എന്നിവിടങ്ങളിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു.

എല്ലാ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ രാഹുൽ ഗാന്ധിയെ കാണാൻ നൂറുകണക്കിനാളുകളാണു തടിച്ചുകൂടിയത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലെങ്കിലും താനും ഓരോ കോൺഗ്രസ് പ്രവർത്തകരും പ്രളയബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽത്തന്നെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. 

ഇന്നു വയനാട്ടിലെയും നാളെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്ന രാഹുൽ 30ന് മടങ്ങും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com