ADVERTISEMENT
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷ മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പെടെ പിഎസ്‌സി നടത്തുന്ന പരീക്ഷകളെല്ലാം മലയാളത്തിൽ കൂടി നടത്തണം. ഈ ആവശ്യമുന്നയിച്ചു നടത്തുന്ന നിരാഹാര സമരത്തോടു സർക്കാർ മുഖം തിരിക്കുന്നതു ശരിയല്ല. സംസ്ഥാനം രൂപീകരിച്ച് 63 വർഷം കഴിഞ്ഞിട്ടും മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി സമരം ചെയ്യേണ്ടി വരുന്നതു ഗതികേടാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com