ADVERTISEMENT

പാലാ ∙  വാശിയേറിയ പ്രചാരണത്തിനു സമാപനം കുറിച്ച് ഇന്നു പാലായിൽ കലാശക്കൊട്ട്. അടുത്ത 2 ദിനം നിശ്ശബ്ദ പ്രചാരണം മാത്രം. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. നാളെ വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാൽ നാളെ പ്രചാരണം വേണ്ടെന്ന് മൂന്നു മുന്നണികളും തീരുമാനിച്ചു.

മുന്നണികളുടെ പ്രചാരണ സമാപനം പാലാ നഗരത്തിലാണ്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പ്രചാരണ സമാപന പരിപാടി മൂന്നിന് തുടങ്ങും. ടൗൺ ബസ് സ്റ്റാൻഡ് മുതൽ ടൗൺ ഹാൾ വരെയാണ് പരിപാടി.

എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടും മൂന്നിന് ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. ളാലം പാലം വരെയാണ് പരിപാടികൾ. എൻഡിഎ സ്ഥാനാർഥി എൻ. ഹരിയുടെ പ്രചാരണ പരിപാടികളുടെ സമാപനം 2.30ന് ടൗൺ ഹാളിനു സമീപത്തു നിന്നാരംഭിക്കും. ഇന്ന് ഉച്ചമുതൽ പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com