ADVERTISEMENT

ഗാന്ധിജീവിതം വായിക്കുന്നവരിൽ മുന്നിൽ മലയാളികളെന്നു മഹാത്മാവിന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണപരീക്ഷണ കഥ’ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നവജീവൻ ട്രസ്റ്റ്. 20.98 ലക്ഷം കോപ്പികൾ ഇംഗ്ലിഷിൽ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക ഭാഷകളിൽ മലയാളത്തിനാണ് ഈ അപൂർവ ബഹുമതി.

കേരളത്തിലെ വായനാസംസ്കാരമാണ് ഈ ഉയർന്ന വിൽപനയ്ക്കു പിന്നിലെന്നു നവജീവൻ മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറയുന്നു. മഹാത്മാവിന്റെ മാതൃഭാഷയായ ഗുജറാത്തിയിൽ വിറ്റത്  6.71 ലക്ഷം കോപ്പികൾ. തമിഴിൽ 7.35 ലക്ഷം, ഹിന്ദിയിൽ 6.63 ലക്ഷം.

ഗുജറാത്തി ഭാഷയിലെഴുതിയ ആത്മകഥ ഗാന്ധിജി തന്നെ സ്ഥാപിച്ച നവജീവൻ ട്രസ്റ്റിലൂടെയാണ് 1927ൽ ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. നവജീവനുമായി കൈകോർത്ത് സബ്സിഡിയോടെയുള്ള മലയാളം പരിഭാഷ 1997ലാണു പുറത്തിറങ്ങിയത്. 

∙ 1 രൂപ – ഗുജറാത്തി ഭാഷയിലുള്ള 1927ലെ പതിപ്പിന്റെ വില

∙ 8.24 ലക്ഷം – മലയാളത്തിൽ വിറ്റുപോയ കോപ്പികൾ

∙ 20.98 ലക്ഷം – ഇംഗ്ലിഷിൽ വിറ്റുപോയ കോപ്പികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com