ADVERTISEMENT

തിരുവനന്തപുരം∙ പാലാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മാണി സി.കാപ്പൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലിഷിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, ഡപ്യൂട്ടി സ്‌പീക്കർ വി.ശശി, മന്ത്രി എ.കെ.ബാലൻ, ചീഫ്‌ വിപ് കെ.രാജൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

മന്ത്രിമാരായ ഇ.പി.ജയരാജൻ, തോമസ്‌ ഐസക്‌, കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, എം.എം.മണി, കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, സി.രവീന്ദ്രനാഥ്, കെ.രാജു, കെ.കൃഷ്ണൻകുട്ടി, ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.തിലോത്തമൻ, എ.കെ.ശശീന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ്‌ കൺവീനർ എ.വിജയരാഘവൻ, എൻസിപി നേതാവ് ടി.പി.പീതാംബരൻ, മാണി സി.കാപ്പന്റെ ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, സഹോദരങ്ങളായ ജോർജ്‌ സി.കാപ്പൻ, ചെറിയാൻ സി.കാപ്പൻ എന്നിവർ പങ്കെടുത്തു. എതിർ സ്ഥാനാർഥി ജോസ് ടോമിനെ 2,943 വോട്ടുകൾക്കു തോൽപിച്ചാണു മാണി സി.കാപ്പൻ വിജയിച്ചത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com