ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിലേക്ക് ​അപ്‍ലോഡ് ചെയ്യുന്ന ജോലിയുടെ ആദ്യഘട്ടം പൂർത്തിയായി. വിവിധ സീരിസുക​ളിലായി 1 മുതൽ 500 വരെയു​ള്ള റജിസ്ട്രേഷൻ നമ്പറുകളിലുള്ള വാഹനങ്ങളുടെ വിവരങ്ങളാണു ‘വാഹനി’ലേക്കു മാറ്റിയത്. ഈ വാഹനങ്ങളുടെ നികുതിയും മറ്റു ഫീസും ഇനി പരിവാഹൻ വെബ്സൈറ്റ് https://parivahan.gov.in വഴി അ‌‌‌‌ടയ്ക്കാം. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾക്കും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. 

 എല്ലാ സംസ്ഥാന​ങ്ങളിലും മോട്ടർ വാഹന സേവനങ്ങ​ൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അധിഷ്ഠിതമായി രൂപകൽപന ചെയ്തിട്ടു​ള്ള സോഫ്റ്റ്‍വെയറാണ് വാഹൻ. ‌ഇന്റർനെറ്റ് സംവിധാനമു​ള്ള മൊബൈലും കംപ്യൂട്ടറുമു​‌ള്ള ​വാഹന ഉടമക​ൾക്ക് ആർടി ഓഫിസിൽ പോകാതെ സേവനങ്ങൾ ലഭ്യമാകാൻ പുതിയ സംവിധാനം സഹായിക്കും. നാലക്ക റജിസ്ട്രേഷൻ നമ്പ​റാണ് വാഹനത്തിന്റെ‌ സേവനങ്ങൾ ലഭിക്കാൻ വെബ്സൈറ്റിൽ രേഖപ്പെടുത്തേ​ണ്ടത്. റജിസ്ട്രേഷൻ നമ്പർ നാലിൽ കുറവു​ള്ളവർ അതിനു മുൻപിൽ പൂജ്യങ്ങൾ ചേർത്തു നാലക്കമാക്കിയാൽ സേവനങ്ങൾ ലഭ്യമാകുമെന്ന് മോട്ടർ വാഹന വകുപ്പ് ‌അധികൃതർ പറഞ്ഞു. 

2001 മുതൽ സംസ്ഥാനത്തെ മോട്ടർ വാഹന വകുപ്പ് ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറായ ‘സ്മാർട്മൂവി’ൽ നിന്നാണു വാഹനങ്ങളുടെ വിവരങ്ങൾ ‘വാഹനി’ലേക്കു മാറ്റുന്നത്. ഇപ്രകാരം മാറ്റിയ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങളിലെ അപാകതകൾ ‌ഏതാനും ആഴ്ച പരിശോധിച്ച ശേഷം വിവിധ സീരിസിലെ 500നു മുകളിൽ വരുന്ന റജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളുടെ വിവരങ്ങളും ‘വാഹനി’ലേക്കു മാറ്റും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com