ADVERTISEMENT

‘ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നതല്ല ജനങ്ങൾ. അവർ സ്വതന്ത്രമായി ചിന്തിക്കുന്നവരും അഭിപ്രായമുള്ളവരും അതനുസരിച്ചു വോട്ട് ചെയ്യുന്നവരുമാണ്. ഏതെങ്കിലും പ്രത്യേക വിഭാഗം ഞങ്ങൾ വരഞ്ഞിടത്തു നിങ്ങൾ നിൽക്കണം എന്നു പറഞ്ഞാൽ സമൂഹം തയാറല്ല. മതനിരപേക്ഷതയുടെ കരുത്താണു ഉപതിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.’

മുഖ്യമന്ത്രി പിണറായി വിജയൻ

വട്ടിയൂർക്കാവിൽ സിപിഎം – ബിജെപി വോട്ട് കച്ചവടം

‘വട്ടിയൂർക്കാവിൽ സിപിഎമ്മും ബിജെപിയും ചേർന്ന് വോട്ട് കച്ചവടം നടത്തി. വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി 14,465 വോട്ടിനു വിജയിച്ചപ്പോൾ 2016ൽ ബിജെപിക്കു ലഭിച്ച വോട്ട് വിഹിതത്തിൽ നിന്ന് 16,247 വോട്ടിന്റെ കുറവുണ്ടായി ഈ വോട്ട് ചോർച്ച എങ്ങോട്ടായിരുന്നു എന്ന് ബിജെപിയും സിപിഎമ്മും വിശദീകരിക്കണം.’

മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡന്റ് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com