ADVERTISEMENT

വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു പീഡനത്തിനിരയായ ദലിത് സഹോദരിമാർ മരിച്ച കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ നാളെ കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പോക്സോ കോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്നലെ കുടുംബത്തിനു ലഭിച്ചു.

വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകുക. വിധിപ്പകർപ്പും അപ്പീൽ അപേക്ഷയും കൊച്ചിയിലേക്കു കൊണ്ടു പോയി. കേരള പുലയർ മഹാസഭ (കെപിഎംഎസ്) ഏർപ്പെടുത്തിയ അഭിഭാഷകർ ഇതു സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്. വിധിപ്പകർപ്പു കൈമാറുന്നതു മനഃപൂർവം വൈകിച്ചതായി അമ്മ അരോപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശൂരിലെ ഒരു സംഘടന നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

പോക്‌സോ കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ ഹർജി പരിഗണിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പെൺകുട്ടികളുടെ രക്ഷിതാക്കൾക്കോ സർക്കാരിനോ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും ചൂണ്ടിക്കാട്ടി. കുടുംബം അപ്പീൽ നൽകിയാൽ എതിർക്കില്ലെന്നു സർക്കാർ അറിയിച്ചിരുന്നു.

English Summary: Walayar rape case; victims mother will submit appeal at High court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com