ADVERTISEMENT

ന്യൂഡൽഹി ∙ നാലു വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിനു കൈമാറി. അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉടൻ കൈക്കൊള്ളും. ഗ്രൂപ്പ് ചർച്ചകളെത്തുടർന്ന് വൈസ് പ്രസിഡന്റ് പട്ടികയിലുള്ളവർ ഏഴിൽ നിന്നു പത്തായി. 

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും കെഎസ്‌യു മുൻ പ്രസിഡന്റ് വി.എസ്. ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. എ, ഐ ഗ്രൂപ്പുകൾക്കു പുറമേ വി.എം. സുധീരൻ, പി.സി. ചാക്കോ എന്നിവർ സമർപ്പിച്ച പേരുകളും പട്ടികയിലുണ്ട്. 

പട്ടിക ഇങ്ങനെ: 

∙ വർക്കിങ് പ്രസിഡന്റുമാർ: കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി. സതീശൻ, തമ്പാനൂർ രവി.

∙ വൈസ് പ്രസിഡന്റുമാർ: വർക്കല കഹാർ, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലൻ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ, വി.എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, എ.പി. അനിൽ കുമാർ, സി.പി. മുഹമ്മദ്, കെ.ബാബു. 

∙ ട്രഷറർ: കെ.കെ. കൊച്ചുമുഹമ്മദ് 

∙ ജനറൽ സെക്രട്ടറിമാർ: വി.എ. കരീം, പാലോട് രവി, പ്രതാപവർമ തമ്പാൻ, ഷാനവാസ് ഖാൻ, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, പി.എ. മാധവൻ, കെ. ശിവദാസൻ നായർ, റോയ് കെ. പൗലോസ്, കുര്യൻ ജോയ്, വി.എസ്. ജോയ്, എഴുകോൺ നാരായണൻ, പി. ചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, എൻ. സുബ്രഹ്മണ്യൻ, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, രമണി പി. നായർ, കെ. നീലകണ്ഠൻ, സജീവ് മാറോളി, എ.എ. ഷുക്കൂർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ, വിജയൻ തോമസ്, സി.ആർ. മഹേഷ്, ടോമി കല്ലാനി, ജോൺസൺ ഏബ്രഹാം, ഡി. സുഗതൻ. 

60 പേരുമായി സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com