ADVERTISEMENT

ചെന്നൈ ∙  മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം മദ്രാസ് ഐഐടി സന്ദർശിച്ചു. ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ച അദ്ദേഹം, സത്യം പുറത്തു വരുമെന്നും ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണു കേസ് അന്വേഷിക്കുന്നതെന്നും  പറഞ്ഞു. 

അന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തരുത്. റിപ്പോർട്ട് ഉടൻ  കേന്ദ്ര മാനവശേഷി മന്ത്രിക്ക് കൈമാറും. അതിനിടെ,  ഐഐടി ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി ആവശ്യപ്പെട്ട് എൻഎസ്‌യുഐ തമിഴ്നാട് ഘടകം ഇന്നു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകും. 2007 ൽ ഡൽഹി എയിംസിൽ രൂപീകരിച്ച സമിതിക്ക് സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേണമെന്നാണ് ആവശ്യം

 അധ്യാപകരെ ചോദ്യം ചെയ്യൽ ഉടൻ

ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. മൊബൈലിലെ നോട്ട്പാഡിൽ പരാമർശിക്കപ്പെട്ട സുദർശൻ പദ്മനാഭൻ ഉൾപ്പെടെയുള്ളവരാണിവർ. ഫാത്തിമയുടെ മരണത്തെ തുടർന്ന് ഒന്നാം വർഷ വിദ്യാർഥികൾക്ക് ഒന്നരമാസത്തെ അവധി നൽകി. സെമസ്റ്റർ പരീക്ഷയടക്കം മാറ്റിവച്ചു. 

 പാർലമെന്റിൽ ഉന്നയിക്കും

ന്യൂഡൽഹി∙  അന്വേഷണം  വേണമെന്ന്  എംപിമാരുടെ യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇന്നു ലോക്സഭയിൽ  വിഷയം ഉന്നയിക്കാൻ അനുമതി തേടി. ഡിഎംകെ നേതാവ് ടി.ആർ. ബാലുവും സിപിഎം അംഗം ടി.കെ. രംഗരാജനും പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സഭയിൽ ഉന്നയിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com