ADVERTISEMENT

കൊച്ചി ∙ തൊഴിൽരഹിതരായ ബാർ തൊഴിലാളികളുടെ പുനരധിവാസ, ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി മദ്യത്തിന്മേൽ 5% അധിക സെസ് ഏർപ്പെടുത്തി സർക്കാർ 5 വർഷംകൊണ്ടു പിരിച്ചെടുത്ത 1059.04 കോടി രൂപയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കു വിതരണം ചെയ്തത് 8.73 കോടി രൂപ മാത്രം.

2014 മുതൽ 2018 വരെ ബവ്റിജസ് കോർപറേഷൻ വഴി വിൽപന നടത്തിയ മദ്യത്തിന്മേൽ ചുമത്തിയ സെസ് വരുമാനമാണിത്.

സർക്കാർ തന്നെ െഹെക്കോടതിയിൽ നൽകിയ കണക്കാണിത്. 93 കോടിയോളം രൂപ പലതരം ബോധവൽക്കരണ പരിപാടികൾക്കായി ചെലവഴിച്ചുവെന്നും പറയുന്നു.

ബാക്കി പണം എന്തു ചെയ്തെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ഇതുവരെ തൊഴിൽ കിട്ടാത്തവർക്കായി സ്വയം തൊഴിൽ പദ്ധതി തുടങ്ങുമെന്നാണ് അവകാശവാദം. പക്ഷേ, അത്തരത്തിൽ പെട്ടവർ 100 പേരേയുള്ളൂവെന്നു സർക്കാർ തന്നെ പറയുന്നു.‌

സെസ് വരുമാനം 1059 (കോടി), 

ചെലവിട്ടത്

തൊഴിലാളികൾക്ക് നൽകിയത്- 8.73കോടി

ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസം, ബോധവൽക്കരണം -26.62

ലഹരി വിമുക്തബോധവൽക്കരണം -66.32. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com