ADVERTISEMENT

തിരുവനന്തപുരം∙ വാളയാർ കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇന്നലെ രാവിലെ ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ വീഴ്ചകൾ അന്വേഷിച്ചു വരികയാണ്. ഡിജിപിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുട്ടികളുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അതേ നിലപാടിനൊപ്പം നിൽക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ മറ്റൊരു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ല എന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം. എന്നാൽ അപ്പീൽ പോകുന്ന ഘട്ടത്തിൽ പുനരന്വേഷണവും പുനർവിചാരണയും സർക്കാർ ആവശ്യപ്പെടും.പാർട്ടി ഒരു തരത്തിലും അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല.

വാളയാർ പെൺകുട്ടികളുടെ കുടുംബത്തിനു വീട് നിർമിക്കാൻ 10 ലക്ഷം രൂപ നൽകിയിരുന്നെന്നും 7.5 ലക്ഷം രൂപയ്ക്കു പണി പൂർത്തീകരിച്ചെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

English Summary: Special Public Prosecutor in Walayar case removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com