ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ലഹരിമരുന്നു കടത്തിയതിനു ദോഹയിൽ ഒരു വർഷത്തിനിടെ പിടിയിലായത് 95 പേർ. ഖത്തർ ജയിലിലുള്ള ഇവരിൽ പകുതിയിലേറെയും മലയാളികളും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇതെത്തുടർന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു കസ്റ്റംസ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഞ്ചാവ്, ഹെറോയിൻ, കൊക്കെയ്‌ൻ, എംഡിഎംഎ (മെഥിലിൻ ഡയോക്സി മെഥാംഫിറ്റമിൻ) തുടങ്ങിയവ കടത്തിയവരാണു പിടിയിലായത്.

ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ 2 മാസം മുൻപു കേരളത്തിലെത്തി ഇക്കാര്യം ചർച്ച ചെയ്യുകയും വിമാനത്താവളങ്ങൾ സന്ദർശിക്കുകയും ചെയ്തതിനെത്തുടർന്നാണു പ്രിവന്റീവ് വിഭാഗം പരിശോധന ശക്തമാക്കിയത്. കൊച്ചി വിമാനത്താവളത്തിൽ രാത്രി പരിശോധനയ്ക്ക് 2 വീതം സൂപ്രണ്ടുമാരെയും ഇൻ‍സ്പെക്ടർമാരെയും നിയോഗിച്ചു. പ്രിവന്റീവ് സംഘം തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മാസത്തിൽ 2 തവണയെങ്കിലും സംഘം സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നാണു നിർദേശം.

English Summary: Drugs sale through Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com