ADVERTISEMENT

കോട്ടയം ∙ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 2ന് ഉച്ചയ്ക്ക് 2നു മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നടക്കും.

ആഘോഷ പരിപാടികളുടെ ഭാഗമായി 90 യുവതികളുടെ വിവാഹത്തിനു സാമ്പത്തിക സഹായം, 90 പേർക്കു ഭവനസഹായം, മതസൗഹാർദത്തിനുള്ള സമഗ്രസംഭാവന പുരസ്കാരം എന്നിവ നൽകും. 

പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ജീവിതദർശനങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി മത്സരം, ഓൺലൈൻ ക്വിസ്, സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ഇടവകതലത്തിൽ അനുസ്മരണ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. മലങ്കര സഭാ മാസികയുടെ ആഭിമുഖ്യത്തിൽ സ്പെഷൽ പതിപ്പ് പ്രസിദ്ധീകരിക്കും.

ആലോചനായോഗത്തിൽ ഡോ.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ആഘോഷനടത്തിപ്പിനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ചു. ഡോ.മാത്യൂസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് (ചെയർമാൻമാർ), ഫാ.ഡോ. എം.ഒ.ജോൺ, (വൈസ് ചെയർമാൻ), ഫാ. പി.കെ.കുര്യാക്കോസ്, ഫാ. മാത്യു കോശി, ഫാ. സി.ഒ.ജോർജ് (ജോ. കൺവീനർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com