ADVERTISEMENT

തിരുവനന്തപുരം∙ രാത്രിയിൽ സഹായം തേടി പൊലീസ് ആസ്ഥാനത്തേക്കു സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഫോൺ വിളികൾ. പൊലീസ് നടപ്പാക്കിയ ‘നിഴൽ’ പദ്ധതിയുടെ ആദ്യ ദിനത്തിൽ ലഭിച്ചതു മികച്ച പ്രതികരണം.

 രാത്രിയിൽ സഹായം ആവശ്യമുളള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി ഏർപ്പെടുത്തിയ ഈ സംവിധാനത്തിൽ കേരളത്തിൽ എവിടെ നിന്നും 112 എന്ന നമ്പറിലാണു ബന്ധപ്പെടേണ്ടത്.

പദ്ധതി നടപ്പിലാക്കിയ നാലിനു രാത്രി 11 പേരാണു കമാൻഡ് സെന്ററിൽ ഈ നമ്പറിൽ ബന്ധപ്പെട്ടതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകളും വീട്ടിൽ തനിയെ കഴിയുകയായിരുന്ന മുതിർന്ന പൗരന്മാരുമാണു സഹായത്തിനായി വിളിച്ചത്. ഇവർക്കു വളരെപ്പെട്ടെന്നു പൊലീസ് സഹായം എത്തിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com