ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുമാസം ശേഷിക്കെ സർക്കാർ ജീവനക്കാർ ഉയർന്ന ഉദ്യോഗത്തിനുള്ള പഠനത്തിരക്കിൽ. പിഎസ്‌സി നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ പിന്നാലെയാണു ജീവനക്കാർ. കെഎഎസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നാണ്. ഒഎംആർ മാതൃകയിലുള്ള പരീക്ഷയെഴുതാൻ മൂന്നു വിഭാഗങ്ങളിലായി 5,76,243 അപേക്ഷകർ.

ഇതിൽ സർക്കാരിലെ ഗസറ്റഡ് ഇതര തസ്തികയിലുള്ള ജീവനക്കാർ 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്. സർക്കാർ - പൊതുമേഖല ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും കെഎഎസ് പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. ഓഫിസ് സമയത്തിനു മുൻപും ശേഷവും ഉച്ചഭക്ഷണ സമയത്തുമൊക്കെയാണു പലയിടത്തും ക്ലാസുകൾ. പലരും ഓഫിസിൽ നിന്ന് അനധികൃതമായി മുങ്ങിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് ആരോപണമുണ്ട്.

ഓഫിസ് സമയത്തു പോലും അവധി എടുക്കാതെ ജീവനക്കാർ ക്ലാസിൽ പങ്കെടുക്കാൻ പോകുന്നു. പ്രളയവും സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ മിക്ക വകുപ്പുകളിലും പ്രതീക്ഷിച്ച പദ്ധതിച്ചെലവ് ഉണ്ടായിട്ടില്ല. സാധാരണ ഗതിയിൽ ഇനിയുള്ള മാസങ്ങളിലാണു ചെലവുകൾ വർധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടുത്ത വർഷത്തെ പദ്ധതി രൂപീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വർഷം ദുരന്ത നിവാരണ പദ്ധതി കൂടി തയാറാക്കേണ്ടതുണ്ട്.

English Summary: KAS Examinations; Govt employees busy in psc class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com