ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനും ജനസംഖ്യ കണക്കെടുപ്പിനും എതിരായ പ്രക്ഷോഭങ്ങൾക്കൊപ്പം കേരളത്തിനെതിരായ വിവേചനം അടക്കം മറ്റു പൊതുവായ വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരാൻ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) തീരുമാനിച്ചു. ഇതിനു മതേതര ജനാധിപത്യ ചേരികളുമായി ചേർന്നു ദേശീയതലത്തിൽ സമരം ശക്തിപ്പെടുത്തുമെന്നും പിബി വ്യക്തമാക്കി. പ്രക്ഷോഭ പരിപാടികൾ 17 മുതൽ 19 വരെ തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും. സിസിയിൽ ചർച്ച ചെയ്യേണ്ട മറ്റു വിഷയങ്ങൾക്കും പിബി രൂപം നൽകി.

കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളോടു കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്നും വായ്പാവിഹിതം വെട്ടിക്കുറച്ചതടക്കം പ്രതികാര നടപടികളും നടത്തുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചു ചർച്ച ചെയ്ത യോഗം വിദ്യാർഥി മുന്നേറ്റങ്ങൾക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. 

വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളിൽ ആശങ്ക അറിയിച്ച യോഗം കേന്ദ്ര നയങ്ങൾക്കെതിരായ പണിമുടക്ക് അടക്കമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയെ പിബി അപലപിച്ചു.

English Summary: CPM to protest against Center's discriminatory approach towards Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com