ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയപാതാ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ഇന്നുമുതൽ പൂർണമായി നടപ്പാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഒരു ട്രാക്ക് മാത്രമേ ഉണ്ടാകൂ.

സംസ്ഥാനത്ത് ഏറ്റവും തിരക്കുള്ള ടോൾ ബൂത്ത് ആയ തൃശൂരിലെ പാലിയേക്കരയിൽ തിരക്കു നിയന്ത്രണാതീതമായാൽ മാത്രം 2 ട്രാക്കുകൾ അനുവദിക്കും. ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ട്രാക്കുകളിൽ കയറിയാൽ ഇരട്ടിത്തുക ഈടാക്കും.

കേരളത്തിലെ ടോൾ പ്ലാസകളിലെത്തുന്ന 45 % വാഹനങ്ങൾ മാത്രമേ ഫാസ്ടാഗിലേയ്ക്കു മാറിയിട്ടുള്ളൂ എന്നാണു ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ.

പാലിയേക്കരയിൽ നാട്ടുകാർക്ക് പ്രതിമാസം 150 രൂപ നിരക്കിലുള്ള ഫാസ്ടാഗ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നാണു ദേശീയപാത അതോറിറ്റിയുടെ നിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com